ഹോം വോട്ടിംഗ് നാളെ തുടങ്ങും(മാർച്ച് 30)
ആലപ്പുഴ ജില്ലയിലെ ഒമ്പത് നിയമസഭാമണ്ഡലങ്ങളിലായി എ വി എസ് സി (85+) വോട്ടർമാർക്കും എ വി പി ഡി വോട്ടർമാർക്കും
( 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർ) ഉള്ള ഹോം വോട്ടിംഗ് മാർച്ച് 30 ന് തുടങ്ങുമെന്നും അതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയതായും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കെ ഇമ്പശേഖർ അറിയിച്ചു.
ഇതിനായി എൽ എ സി അടിസ്ഥാനത്തിൽ ഒരു മൈക്രോ പ്ലാൻ തയ്യാറാക്കി മത്സരിക്കുന്ന സ്ഥാനാർത്ഥികളുമായും പോളിങ് ടീമുകളുമായും പങ്കുവെച്ചിട്ടുണ്ട്. വിതരണ കേന്ദ്രങ്ങളിൽ ഏജൻ്റുമാരെയും വീടുകളിൽ വോട്ട് ചെയ്യുമ്പോൾ ബൂത്ത് ലെവൽ ഏജൻ്റുമാരെയും അറിയിപ്പ് നൽകി എത്തിക്കേണ്ടത് സ്ഥാനാർത്ഥികളുടെ ഉത്തരവാദിത്വമാണ്.
ജില്ലയിലെ ഒമ്പത് നിയമസഭാമണ്ഡലങ്ങളിലായി ഹോം വോട്ടിംഗിന് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ (പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ,മൈക്രോ ഒബ്സർവർ, പൊലീസ്, വീഡിയോഗ്രാഫർ, ഡ്രൈവർ ഉൾപ്പെടെ) ഡ്യൂട്ടി ദിനങ്ങളിൽ രാവിലെ എട്ട് മണിക്ക് അതത് വിതരണ കേന്ദ്രങ്ങളിൽ എത്തണം. ഹോം വോട്ടിംഗ് ഏകോപിപ്പിക്കാൻ നിയോഗിക്കപ്പെട്ട ഡെസിഗ്നേറ്റഡ് എ ആർ ഒ മാർ ബന്ധപ്പെട്ട വിതരണ കേന്ദ്രങ്ങളിൽ ഹാജരാകുകയും എ ആർ ഒ യുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും വേണം.
തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ ജനകീയവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും (എ വി എസ് സി), ഭിന്നശേഷിക്കാരായ വോട്ടർമാർക്കുമാണ് ( എ വി പി ഡി ) വീടുകളിൽ വോട്ട് ചെയ്യാൻ (ഹോം വോട്ടിംഗ്) സൗകര്യമൊരിക്കിയിരിക്കുന്നത്.
നിലവിൽ വോട്ടർ പട്ടികയിൽ 85 വയസിന് മുകളിൽ പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ള ഫോം 12 ഡി പൂരിപ്പിച്ച് ബന്ധപ്പെട്ട വരണാധികാരികൾക്ക് സമർപ്പിച്ചവർക്കാണ് ഹോം വോട്ടിംഗിനുള്ള പോസ്റ്റൽ ബാലറ്റ്
ലഭിക്കുന്നത്. ഭിന്നശേഷിക്കാർക്ക് ഹോം വോട്ടിംഗ് സൗകര്യം ലഭിക്കുവാൻ 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയും, ഇത് തെളിയിക്കുന്ന അംഗീകൃത സർട്ടിഫിക്കറ്റും വേണമായിരുന്നു. 85 വയസിനു മുകളിലുള്ളവർ 12 ഡി ഫോറത്തിലുള്ള അപേക്ഷ നൽകിയാൽ മാത്രം
മതിയായിരുന്നു. ഹോം വോട്ടിംഗിനുള്ള അപേക്ഷകൾ ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ.) മുഖാന്തരമാണ് നൽകിയിരുന്നത്.
ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലത്തിലും 12 ഡി ഫോം നൽകിയവരിൽ അംഗീകാരം കിട്ടിയ എ വി എസ് സി (85+) വോട്ടർമാരുടെയും എ വി പി ഡി
( 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള )വോട്ടർമാരുടെയും എണ്ണം താഴെ കൊടുത്തിരിക്കുന്നു
എ വി എസ് സി വോട്ടർമാർ
ആലപ്പുഴ- 725
അമ്പലപ്പുഴ - 830
അരൂർ - 1162
ചെങ്ങന്നൂർ - 1636
ചേർത്തല - 1361
ഹരിപ്പാട് - 1580
കായംകുളം - 1338
കുട്ടനാട് - 1536
മാവേലിക്കര -1316
ആകെ 11484
എ വി പി ഡി വോട്ടർമാർ
ആലപ്പുഴ-599
അമ്പലപ്പുഴ - 526
അരൂർ - 694
ചെങ്ങന്നൂർ - 770
ചേർത്തല - 987
ഹരിപ്പാട് - 668
കായംകുളം - 707
കുട്ടനാട് - 541
മാവേലിക്കര -745
ആകെ -6237
- Log in to post comments