Post Category
*കുടുംബശ്രീ ടേക്ക് എവേ കൗണ്ടര്‍ ആരംഭിച്ചു*
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ ടേക്ക് എവേ കൗണ്ടര്‍ ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരേ മാതൃകയില്‍ സംസ്ഥാനത്തുടനീളം സ്വാദിഷ്ടവും ഗുണമേന്മയുള്ളതുമായ ഭക്ഷണവിഭവങ്ങള്‍ ലഭ്യമാക്കുകയാണ് സംരംഭം ലക്ഷ്യം വയ്ക്കുന്നത്. ഫുഡ് ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് വീടുകളില്‍ ഇരുന്നുകൊണ്ട് തന്നെ വിഭവങ്ങള്‍ ലഭിക്കും.
കുടുംബശ്രീ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.എം സലീന അധ്യക്ഷയായി. മാര്‍ക്കറ്റിങ് ഡി.പി.എം അര്‍ഷക് സുല്‍ത്താന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സന്ധ്യ മോഹന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയന്‍, ഡി.പി.എം പി.കെ സുഹൈല്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എം.എസ് മഹിജ, എം.ഇ.സി ഫസീല, സംരംഭക കനകലത എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments