Skip to main content

*നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി*

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം വഴിയാണ് ഓരോ പോളിംഗ് സ്റ്റേഷനുകളിലേക്കുമുള്ള യന്ത്രങ്ങള്‍ നിശ്ചയിച്ചത്.

മാനന്തവാടി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ മാനന്തവാടി സബ് കളക്ടര്‍ ഓഫീസിലെ റിട്ടേണിംഗ് ഓഫീസറുടെ ചേംബറില്‍ നടന്നു. സ്ഥാനാര്‍ത്ഥി പ്രതിനിധികളായ ടി.എ. മുരളീധരന്‍, യു.എം. ബാലകൃഷ്ണന്‍, ടി. മമ്മൂട്ടി എന്നിവര്‍ പങ്കെടുത്തു.

കല്‍പറ്റ,സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ കളക്ടറേറ്റിലെ എന്‍.ഐ.സി വിസി ഹാളില്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ നിര്‍വഹിച്ചു. സ്ഥാനാര്‍ത്ഥി പ്രതിനിധികളായ രാധാകൃഷ്ണന്‍ കെ.ആര്‍, വി.എ മജീദ്, അബൂബക്കര്‍ ടി, എന്നിവര്‍ സാന്നിഹിതരായി.

റാന്‍ഡമൈസേഷന് ശേഷം, ഓരോ പോളിംഗ് സ്റ്റേഷനിലേക്കും അനുവദിച്ച ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പട്ടികയും കരുതല്‍  മെഷീനുകളുടെ പട്ടികയും സ്ഥാനാര്‍ത്ഥികള്‍ക്ക് കൈമാറി. ഈ മെഷീനുകളായിരിക്കും വോട്ടെടുപ്പ് ദിവസം അതത് പോളിംഗ് സ്റ്റേഷനുകളില്‍ ഉപയോഗിക്കുക. ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ സംബന്ധിച്ച വിശദമായ നിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ https://www.eci.gov.in/evm-vvpat ല്‍ ലഭ്യമായ വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ചുള്ള മാനുവലില്‍ പ്രതിപാദിച്ചിട്ടുണ്ട്.

date