Skip to main content

*രണ്ടാംഘട്ട പരിശോധന നാലിനും മൂന്നാംഘട്ടം ഏഴിനും നടക്കും *

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ വരവ്-ചെലവുകണക്ക് രജിസ്റ്ററുകളുടെ രണ്ടാമത്തെയും മൂന്നാമത്തെയും സൂക്ഷ്മ പരിശോധനകള്‍ക്ക് നിശ്ചയിച്ചിരുന്ന തീയതികളില്‍ മാറ്റം. 

രണ്ടാംഘട്ട പരിശോധന ഏപ്രില്‍ നാലിന് കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറുടെ നേതൃത്വത്തില്‍ നടക്കും. രാവിലെ 10.30ന് കല്‍പറ്റ, ഉച്ചയ്ക്ക് 1.30ന് മാനന്തവാടി, വൈകിട്ട് മൂന്നിന് സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ രേഖകള്‍ പരിശോധിക്കും. 

മൂന്നാം ഘട്ട പരിശോധന ഏപ്രില്‍ ഏഴിന് ഇതേ സമയക്രമത്തില്‍ ഇതേ വേദിയില്‍ നടക്കും. നിശ്ചിത സമയങ്ങളില്‍ സ്ഥാനാര്‍ത്ഥികളോ/അവരുടെ അംഗീകൃത ഏജന്റുമാരോ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള രജിസ്റ്റര്‍ പൂര്‍ണ്ണമായി പൂരിപ്പിച്ച് അനുബന്ധ രേഖകള്‍, വൗച്ചറുകള്‍, ബില്ലുകള്‍ എന്നിവ സഹിതം പരിശോധനയ്ക്ക് ഹാജരാകണമെന്ന നോഡല്‍ ഓഫീസര്‍ ആര്‍ സാബു അറിയിച്ചു

date