Skip to main content

*ബാലറ്റ് യൂണിറ്റ് കമ്മീഷനിങ് ഇന്ന്*

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ബാലറ്റ് യൂണിറ്റ് കമീഷനിങ് ഏപ്രില്‍ നാല് ശനിയാഴ്ച നടക്കും. ബാലറ്റ് ലേബല്‍ ബാലറ്റ് യൂണിറ്റില്‍ പതിച്ച് ഇവിഎം പ്രവര്‍ത്തന സജ്ജമാക്കുന്ന പ്രക്രിയയാണ് കമ്മീഷനിങ്. സ്ഥാനാര്‍ത്ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ വരണാധികാരിയുടെ മേല്‍നോട്ടത്തിലാണ് ഇത് നടക്കുന്നത്. രാവിലെ 7.30 മുതല്‍ മാനന്തവാടി സെന്റ് പാട്രിക്സ് ഹൈസ്‌കൂളിലും കല്‍പറ്റ എസ്‌കെഎംജെ ഹൈസ്‌കൂളിലും ബത്തേരി സെന്റ് മേരീസ് കോളേജിലുമാണ് കമ്മീഷനിങ് നടക്കുക

date