Post Category
മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് സ്ഥാപക ദിനം ആഘോഷിച്ചു
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ സ്ഥാപക ദിനം ആഘോഷിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ. എ സാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗോവ സ്റ്റേറ്റ് റിസര്‍ച്ച് ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ പ്രൊഫ. എം കെ ജനാര്ദനന് സ്ഥാപക ദിന പ്രഭാഷണം നിര്‍വഹിച്ചു. ഡോ. ആര് വി വര്‍മ്മ, ഡോ. ആര് അന്‍സാരി, പ്രൊഫ. എ യൂസഫ്, പ്രൊഫ. സി സി ഹരിലാല്‍, ഡോ. വി ബാലകൃഷ്ണന്, പ്രൊഫ. എം സാബു എന്നിവര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന അന്തര്‍ദേശീയ സെമിനാറില്‍ ജെ.എന്‍.ടി.ബി.ജി.ആര്.ഐ മുന്‍ ഡയറക്ടര്‍ ഡോ. എ ജി പാണ്ഡുരംഗന്, കണ്ണൂര്‍ സര്‍വകലാശാല പ്രൊഫസര്‍ ഡോ. അനൂപ് കുമാര്‍ കേശവന് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
date
- Log in to post comments