Skip to main content

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥാപക ദിനം ആഘോഷിച്ചു

 

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ സ്ഥാപക ദിനം ആഘോഷിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ. എ സാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗോവ സ്റ്റേറ്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. എം കെ ജനാര്‍ദനന്‍ സ്ഥാപക ദിന പ്രഭാഷണം നിര്‍വഹിച്ചു. ഡോ. ആര്‍ വി വര്‍മ്മ, ഡോ. ആര്‍ അന്‍സാരി, പ്രൊഫ. എ യൂസഫ്, പ്രൊഫ. സി സി ഹരിലാല്‍, ഡോ. വി ബാലകൃഷ്ണന്‍, പ്രൊഫ. എം സാബു എന്നിവര്‍ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന അന്തര്‍ദേശീയ സെമിനാറില്‍ ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ മുന്‍ ഡയറക്ടര്‍ ഡോ. എ ജി പാണ്ഡുരംഗന്‍, കണ്ണൂര്‍ സര്‍വകലാശാല പ്രൊഫസര്‍ ഡോ. അനൂപ് കുമാര്‍ കേശവന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

date