Skip to main content

*കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി*

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ത്രിതല സംഘടനാ സംവിധാനത്തെ പരിചയപ്പെടുത്തുന്നതിനും ശാക്തീരിക്കുന്നതിനും സി.ഡി.എസ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ഠിത ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും, സംഘടനയുടെ വിവിധ തലങ്ങളുടെ ഘടനയുടെ വിശദീകരണം, പൊതു കര്‍ത്തവ്യങ്ങളും ചുമതലകളും, യോഗ നടപടിക്രമങ്ങള്‍, ഫലപ്രദമായ ആശയവിനിമയം, സംഘടനയുടെ കെട്ടുറപ്പും പ്രവര്‍ത്തനക്ഷമതയും നേട്ടങ്ങളും പ്രചോദനങ്ങളും തുടങ്ങി വിവിധ  വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കി.  കല്‍പ്പറ്റ റഷ സ്യൂട്ട്‌സ് ഹാളില്‍ സി.ഡി.എസ് അംഗങ്ങള്‍ക്ക് നാല് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിച്ചത്.

date