Skip to main content

*ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം*

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം നിക്ഷേപങ്ങളുടെ പലിശയിൽ നിന്ന് ആദായനികുതി കുറവ് നേടുന്നതിനായി ഈ വർഷം ഏപ്രിൽ മുതലാണ് ഫോം 121 പ്രാബല്യത്തിൽ വന്നത്.  ഇതിനോടകം ഫോം 15ജി, 15 എച്ച് എന്നിവ നൽകിയിട്ടുള്ളവർ എത്രയും വേഗം ഫോം 121 പൂരിപ്പിച്ച് നൽകേണ്ടതാണ്.

date