Skip to main content

ഐഎച്ച്ആര്‍ഡി: വിവിധ കോഴ്‌സുകളില്‍ മേഴ്‌സി ചാന്‍സ് പരീക്ഷ

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ 2010-2011 സ്‌കീമില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സുകളുടെ മേഴ്‌സി ചാന്‍സ് പരീക്ഷ ജൂണില്‍ നടത്തും. വിദ്യാര്‍ഥികള്‍ക്ക് പഠിച്ചിരുന്ന സെന്ററുകളില്‍ മെയ് 11 വരെ പിഴ കൂടാതെയും മെയ് 15 വരെ 100 രൂപ പിഴയോടെയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈംടേബിള്‍ മെയ് മൂന്നാം വാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അപേക്ഷാഫാറം സെന്ററില്‍ നിന്നും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in സന്ദര്‍ശിക്കണം.

date