വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നടത്തി
നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ പരിശീലനം കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ കെ എസ് നസിയ അധ്യക്ഷയായി.
ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ് , മൈക്രോ ഒബ്സര്‍വര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനപരിപാടിയില്‍ 578 പേര് പങ്കെടുത്തു. സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനറായ എം എസ് വിജുകുമാര്‍, ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാരായ റ്റി ബിനോയ്, രജീഷ് ആര് നാഥ്, ഷിബു തോമസ്, അജിത് ശ്രീനിവാസന്, സി പി രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. കലക്ടറേറ്റ് ഗവി, ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ നാല് ബാച്ചുകളായാണ് പരിശീലനം. മെയ് രണ്ടിന് രണ്ടാംഘട്ട പരിശീലനം കലക്ടറേറ്റില്‍ സംഘടിപ്പിക്കും.
വോട്ടിംഗ് മെഷിനുകളിലെ വോട്ടെണ്ണലിന് നിയോജകമണ്ഡലങ്ങളില്‍ 14 വീതം ടേബിളാണുള്ളത്. ഓരോ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ് , മൈക്രോ ഒബ്സര്‍വര്‍ എന്നിവരുണ്ടാകും. തപാല്‍ വോട്ട് എണ്ണുന്നതിന് തിരുവല്ല, ആറന്മുള, കോന്നി, അടൂര്‍ എന്നിവിടങ്ങളില്‍ ഒമ്പതും റാന്നിയില്‍ ഏഴും ടേബിളുണ്ട്. ഓരോ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്സര്‍വര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ മേല്‍നോട്ടം വഹിക്കും.
- Log in to post comments