Post Category
കിക്മയിൽ എം.ബി.എ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്കുളള അപേക്ഷ ക്ഷണിച്ചു. കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദവിദ്യാർത്ഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് (KMAT/CMAT/CAT) പ്രവേശന പരീക്ഷ സ്കോർ കാർഡ് ഉളളവർക്കും, അതിനായി തയ്യാർ എടുക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം. www.kicma.ac.in ലൂടെ മേയ് 20 വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 9496366741/8547618290.
പി.എൻ.എക്സ്. 1390/2026
date
- Log in to post comments