Skip to main content

കിക്മയിൽ എം.ബി.എ

കേരള   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ   (കിക്മ)   എം.ബി.എ.   (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്കുളള അപേക്ഷ ക്ഷണിച്ചു. കേരള സർവ്വകലാശാലയുടെയുംഎ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ  നടത്തുന്ന  ദ്വിവൽസര കോഴ്‌സിൽ ലോജിസ്റ്റിക്‌സ്ബിസിനസ് അനലിറ്റിക്‌സ്ഫിനാൻസ്മാർക്കറ്റിംഗ്ഹ്യൂമൻ റിസോഴ്‌സ്എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദവിദ്യാർത്ഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് (KMAT/CMAT/CAT) പ്രവേശന പരീക്ഷ സ്‌കോർ കാർഡ് ഉളളവർക്കുംഅതിനായി തയ്യാർ എടുക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം. www.kicma.ac.in ലൂടെ മേയ് 20 വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ9496366741/8547618290.

 പി.എൻ.എക്‌സ്. 1390/2026

date