Post Category
*പാല്‍ ഉല്‍പന്ന നിര്‍മാണ പരിശീലനം*
പൂക്കോട് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കോളേജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ മൂല്യ വര്‍ദ്ധിത പാല്‍ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മെയ് 12, 13 തിയ്യതികളില്‍ നടക്കുന്ന പരിശീലനത്തില്‍ പേട, പനീര്‍, പനീര്‍ അച്ചാര്‍, തൈര്, ലസ്സി, ഫ്‌ലേവേഡ് മില്‍ക്ക്, കുക്കിസ്, നെയ്യ്, സിപ് അപ്പ് എന്നീ പാല്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കും. 1000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മെയ് 10 വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8086623621, 8547014842
date
- Log in to post comments