Skip to main content

*ഒറ്റ ഡോസ് കൊണ്ട് ശക്തമായ പ്രതിരോധം*

സ്ത്രീകളിലുണ്ടാകുന്ന മിക്ക സെര്‍വിക്കല്‍ കാന്‍സറുകള്‍ക്കും കാരണം ഹ്യൂമന്‍ പാപ്പിലോമ വൈറസാണ് (എച്ച് പി വി). വൈറസിന്റെ അപകട സാധ്യത കൂടുതലുള്ള വകഭേദങ്ങള്‍ മൂലമുണ്ടാകുന്ന അണുബാധ ദീര്‍ഘനാള്‍ നിലനില്‍ക്കുമ്പോഴാണ് ഇത് കാന്‍സറായി മാറുന്നത്. ഇത് തടയാന്‍ തികച്ചും സുരക്ഷിതമായ ഗാര്‍ഡാസില്‍ ക്വാഡ്രിവാലന്റ് എന്ന വാക്‌സിന്റെ ഒറ്റ ഡോസ് എടുത്താല്‍ മതിയാകും. ഇത് സുരക്ഷിതവും പൂര്‍ണ്ണമായും ഫലപ്രാപ്തിയുള്ളതമാണ്. ഗര്‍ഭാശയ ഗള കാന്‍സറിന് പുറമെ ലൈംഗിക അവയവങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറുകള്‍, അരിമ്പാറകള്‍ എന്നിവ തടയാനും ഈ വാക്‌സിന്‍ സഹായിക്കും.

ലോകാരോഗ്യ സംഘടനയുടെ '90-70-90' പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി 2030-ഓടെ 15 വയസ്സിന് താഴെയുള്ള 90 ശതമാനം പെണ്‍കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ 30 വയസ്സ് കഴിഞ്ഞ 70 ശതമാനം സ്ത്രീകളില്‍ കാന്‍സര്‍ സ്‌ക്രീനിങ് നടത്താനും കാന്‍സര്‍ നിര്‍ണ്ണയിക്കപ്പെട്ടാല്‍ 90 ശതമാനം പേരെയെങ്കിലും ചികിത്സയില്‍ കൊണ്ടുവരാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി 2026 ഫെബ്രുവരി 28ന് എച്ച്.പി.വി വാക്‌സിന്‍ ദേശീയ യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

date