Skip to main content

*പഠന കിറ്റിന് അപേക്ഷ ക്ഷണിച്ചു*

സംസ്ഥാന കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് പഠന കിറ്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2026-27 വര്‍ഷത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനകിറ്റിന് അര്‍ഹതയുള്ളത്. സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നല്‍കണം. സര്‍ട്ടിഫിക്കറ്റില്‍ രക്ഷകര്‍ത്താവിന്റെ പേര് രേഖപ്പെടുത്തണം. അപേക്ഷയും മതിയായ രേഖകളും മെയ് 15നകം കോഴിക്കോട് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷ ഫോമുകള്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസിലും യൂണിയന്‍ ഓഫീസുകളിലും ലഭ്യമാണ്. ഫോണ്‍: 0495 2384355.

date