*സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം*
പട്ടികജാതി വികസന വകുപ്പിന് കീഴിൽ മണ്ണന്തല അംബേദ്ക്കർ ഭവനിൻ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവ്വീസ് എക്സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി നടപ്പിലാക്കുന്ന ലക്ഷ്യ സ്കോളർഷിപ്പ് പദ്ധതിയിലേയ്ക്കും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കായി കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ കീഴിൽ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന പദ്ധതിയിലേയ്ക്കും അപേക്ഷകൾ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്നുമുള്ള ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത.
മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രൊഫഷണൽ കോഴ്‌സുകളിൽ ബിരുദ, ബിരുദാനന്തരമുള്ളവർക്കും മറ്റ് വിഷയങ്ങളിൽ ഉയർന്ന മാർക്കോടെ ബിരുദ, ബിരുദാനന്തരമുള്ളവർക്കും മുൻഗണനയുണ്ടായിരിക്കും. നിലവിൽ പരീക്ഷ എഴുതി കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
പ്രായപരിധി 20-36 വയസ്സ്.
അപേക്ഷകളിൽ നിശ്ചിത എണ്ണം അപേക്ഷകരെ ഐ.സി.എസ്.ഇ.റ്റി.എസ് മുഖേനെ എഴുത്തു പരീക്ഷ, അഭിമുഖം എന്നിവ നടത്തി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും ഉയർന്ന മാർക്കുള്ള 60 പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് ലക്ഷ്യ സ്കോളർഷിപ്പ് പദ്ധതിയിലേയ്ക്കും, ലിസ്റ്റിൽ ബാക്കിയുള്ള പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗ കുട്ടികളിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികൾക്ക് കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമി നടത്തുന്ന പരിശീലന പദ്ധതിയിൽ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും.
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ സിലബസ് അടിസ്ഥാനമാക്കിയാണ് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തുന്നത്. വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററുകളിലാണ് പരീക്ഷ നടത്തുക. താത്പര്യമുള്ളവർക്ക് www.icsets.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടികാഴ്ചയിൽ പങ്കെടുക്കുന്ന സമയത്ത് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മെയ് 20 വൈകീട്ട് അഞ്ച് മണി. ലക്ഷ്യ സ്കോളർഷിപ്പ് പദ്ധതി മുഖേന പരിശീലനം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. പ്രവേശന പരീക്ഷയും തുടർന്നുള്ള അഭിമുഖവും സംബന്ധിച്ചുള്ള അറിയിപ്പുകൾ വെബ്സൈറ്റ് മുഖേന ലഭിക്കും.
ഫോൺ : 0471 2533272, 8547630004, 9847373627
വെബ്സൈറ്റ് : www.icsets.org
ഇമെയിൽ : icsets@gmail.com
- Log in to post comments