Post Category
ബി.ടെക് ലാറ്ററൽ എൻട്രി കോഴ്‌സിലേക്ക് പ്രവേശനം
സംസ്ഥാനത്തിലെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് വെബ് സൈറ്റ് വഴി ഓൺലൈനായി മേയ് 25 വരെ അപേക്ഷാ ഫീസ് ഒടുക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം മേയ് 26 വരെ. വർക്കിംഗ് പ്രൊഫെഷനലുകൾക്കു ബി.ടെക് കോഴ്‌സിലെ പ്രവേശനത്തിന് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യത നേടേണ്ടത് നിർബന്ധമാണ്.
ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 13-ന് കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2324396, 2560327.
പി.എൻ.എക്‌സ്. 1456/2026
date
- Log in to post comments