സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പരമാവധി പ്രായപരിധി 40 വയസും പ്രതിമാസ ശമ്പളം 31,300 രൂപയുമാണ്.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിന്റെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. അപേക്ഷയുടെ കവറിലും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 23 വൈകിട്ട് 5 മണിവരെയാണ്. ഇന്റർവ്യൂ മേയ് 26 രാവിലെ 10 മണി മുതൽ പൂജപ്പുരയിലെ സർക്കാർ ആയുർവേദ കോളേജ്, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആശുപത്രിയിൽ നടക്കും.
ഇന്റർവ്യൂ തീയതിയും സമയവും പ്രത്യേകം അറിയിപ്പ് നൽകുന്നതല്ലെന്നും ഉദ്യോഗാർത്ഥികൾ നിശ്ചിത ദിവസം നേരിട്ട് ഹാജരാകണമെന്നും അധികൃതർ അറിയിച്ചു. 20-ൽ കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ എഴുത്തുപരീക്ഷയും നടത്തും. കൂടുതൽവിവരങ്ങൾക്ക്: www.nam.kerala.gov.in.
പി.എൻ.എക്‌സ്. 1464/2026
- Log in to post comments