Skip to main content

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഒഴിവ്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപും ജില്ലാ മിഷന്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ട്‌സ് ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ തെരഞ്ഞെടുക്കുന്നു. തൊഴിലുറപ്പ് പദ്ധതിയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളും ഓഡിറ്റ് ചെയ്ത് മുന്‍പരിചയമുള്ള സി.എകാര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 20 വൈകീട്ട് 3 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് പേരൂര്‍ക്കട ഡി.എന്‍.പി-114ല്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471- 2360122, ടോള്‍ഫ്രീ നമ്പര്‍: 1800 425 4373. ഇ-മെയില്‍: nregatvm@yahoo.com

date