Skip to main content

ജോബ് ഡ്രൈവ്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടൊപ്പം പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ മെയ് 16ന് രാവിലെ 10ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കടകംപള്ളി മിനി സിവില്‍ സ്റ്റേഷനിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലാണ് ജോബ് ഡ്രൈവ് നടത്തുന്നത്.

പത്താം ക്ലാസ്സ്, പ്ലസ്ടു, ബിരുദം, ആയുര്‍വേദ തെറാപ്പി എന്നീ യോഗ്യതയുള്ള 40 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 300 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തിരുവനന്തപുരത്തും മറ്റ് ജില്ലകളിലും നടക്കുന്ന അഭിമുഖങ്ങളില്‍ പങ്കെടുക്കാം. ഫോണ്‍ 0471-2992609, 8921916220

date