Post Category
പി എസ് സി അഭിമുഖം
ആലപ്പുഴ ജില്ലയില്‍ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിന്‍ വകുപ്പില്‍ നഴ്‌സ് ഗ്രേഡ് II ആയുര്‍വേദ (കാറ്റഗറി നമ്പര്‍ 745/2024) തസ്തികയിലേക്കു 2026 ഫെബ്രുവരി 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ 25 ഉദ്യോഗാര്‍ഥികള്‍ക്കായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, ആലപ്പുഴ ജില്ലാ ഓഫീസില്‍ മേയ് 15ന് അഭിമുഖം നടത്തും.
ഉദ്യോഗാര്‍ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലില്‍ നല്‍കിയിട്ടുണ്ട്. എസ്.എം.എസ്, പ്രൊഫൈല്‍ മെസ്സേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സല്‍, ഒ.ടി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ഹാജരാകേണ്ടതാണ്. ഫോണ്‍: 0477 2264134.
date
- Log in to post comments