Post Category
പത്താംതരം തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സംസ്ഥാന സാക്ഷരതാമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ ഇരുപതാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഔപചാരികമായ 7-ാംക്ലാസ് പാസ്സായവര്‍, സാക്ഷരതാ മിഷന്റെ 7-ാം ക്ലാസ്സ് തുല്യത പാസ്സായവര്‍ എന്നിവര്‍ക്ക് 10-ാം തരം തുല്യതാ കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. കോഴ്‌സ് പാസ്സാകുന്നവര്‍ക്ക് ഉപരിപഠനം, പി.എസ്.സി. നിയമനം, പ്രമോഷന്‍ എന്നിവക്ക് അര്‍ഹത ഉണ്ടായിരിക്കും.
കോഴ്‌സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്നതാണ്. ഫോണ്‍ : 9847431754
date
- Log in to post comments