Skip to main content

ഷോർട്ട് ഹജ്ജ് സർവ്വീസ് 17 ന് ആരംഭിക്കും

ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീർത്ഥാടന യാത്രയിൽ ഈ വർഷം ആദ്യമായി നടപ്പിലാക്കുന്ന ഷോർട്ട് ഹജ്ജ് സർവ്വീസിൽ കേരളത്തിൽ നിന്നുള്ള തീർത്ഥാടരുടെ യാത്ര മെയ് 17ന് ആരംഭിക്കും. കൊച്ചി വിമാനത്താവളം വഴിയാണ് ഷോർട്ട് ഹജ്ജ് കാറ്റഗറിയിലുള്ള തീർത്ഥാടകരുടെ യാത്ര . മൂന്ന് വിമാനങ്ങളാണ് ഇതിനായി ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. മെയ് 17 ന് ഉച്ചക്ക് 2.10, 18ന് രാവിലെ ഏഴ്, 19ന് പുലർച്ചെ 1.15 എന്നിങ്ങനെയാണ് വിമാനങ്ങളുടെ സമയ ക്രമം. 1049 പേരാണ് ഈ വിഭാഗത്തിൽ സംസ്ഥാനത്ത് നിന്നും പുറപ്പെടുന്നത്. ആദ്യ വിമാനത്തിന്റെ പ്രത്യേക ഫ്ലാഗ് ഓഫ് 17ന് ഉച്ചക്ക് നടക്കും. ജൂൺ പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് തിയ്യതികളിലാണ് മടക്കയാത്രയുടെ ഷെഡ്യൂൾ. ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏഴ് വിമാനത്താവളങ്ങളിൽ നിന്നു മാത്രമാണ് ഷോർട്ട് ഹജ്ജ് ഗണത്തിലുള്ള തീർത്ഥാടകരുടെ യാത്ര ക്രമീകരിച്ചിട്ടുള്ളത്. ഈ വർഷത്തെ ഹജ്ജ് അപേക്ഷാ സമർപ്പണ വേളയിൽ കാറ്റഗറി തെരഞ്ഞെടുക്കുന്നതിനുള്ള പ്രത്യേക ഓപ്ഷൻ ഉൾപ്പെടുത്തിയിരുന്നു.

 

date