Skip to main content

മേട്രണ്‍- കം-റസിഡന്റ് ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠന മേല്‍ നോട്ടങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ മേട്രണ്‍- കം-റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ബിഎഡും ബിരുദവുമുള്ള പട്ടികജാതിക്കാരായ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിമാസം 12000/ രൂപ ഹോണറേറിയം ലഭിക്കും. റസിഡന്റ് ട്യൂട്ടറുടെ ജോലി സമയം വൈകിട്ട് അഞ്ച് മുതല്‍ പിറ്റേന്ന് രാവിലെ എട്ട് വരെയാണ്.   അപേക്ഷകള്‍ മെയ് 21നകം തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 9645297971.
 

date