Skip to main content

സി.എം പ്രതിഭ പുരസ്‌കാരം: അർഹരായ വിദ്ധ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം

സി.എം പ്രതിഭ പുരസ്‌കാരം 2022-2023, 2023-2024 വർഷം അർഹരായ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് ഓഫീസിൽ നിന്ന് കൈപ്പറ്റാൻ സാധിക്കാത്തവർക്ക് അയച്ചു നൽകുന്നതിന്വിദ്യാർത്ഥിയുടെ പേര്ഡിഗ്രി പാസ്സ്ഔട്ട് ആയ വർഷംവിഷയംയൂണിവേഴ്സിറ്റിഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള അപേക്ഷ സർട്ടിഫിക്കറ്റ് അയക്കുന്നതിനുള്ള മേൽവിലാസം രേഖപ്പെടുത്തിയ A4 സൈസ് (21x30cm) കവർ എന്നിവ സഹിതം കോളേജ് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാന കാര്യാലയംവികാസ്ഭവൻപി.എം.ജി ജംഗ്ഷൻപാളയംതിരുവനന്തപുരം-695033 എന്ന വിലാസത്തിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9447096580.

പി.എൻ.എക്‌സ്. 1521/2026

date