Skip to main content

*കണിയാമ്പറ്റ എം.ആര്‍.എസില്‍ നിയമനം*

കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് ജെപിഎച്ച്എന്‍, കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. എസ്എസ്എല്‍സി/ തത്തുല്യം, കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍, ഇന്ത്യന്‍ നഴ്‌സിംഗ് മിഡ്വൈഫറി സര്‍ട്ടിഫിക്കറ്റ്, കേരള നഴ്സസ് ആന്‍ഡ് മെഡിക്കല്‍ കൗണ്‍സലിന്റെ ഹെല്‍ത്ത് വര്‍ക്കര്‍ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റുമാണ് ജെ.പി.എച്ച്.എന്‍ തസ്തികയിലേക്കുള്ള യോഗ്യത. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 18 നും 40 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് ലഭിക്കും. 

കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും  ബന്ധപ്പെട്ട ട്രേഡിലെ യോഗ്യതയും ഉണ്ടായിരിക്കണം. തതുല്യമായ മറ്റ് യോഗ്യതകളും പരിഗണിക്കും.  ലൈബ്രേറിയല്‍ തസ്തികയിലേക്ക് ലൈബ്രറി സയന്‍സില്‍ ബിരുദവും കംപ്യൂട്ടറൈസ്ഡ് ലൈബ്രറിയില്‍ പ്രവൃത്തി പരിചയവും വേണം. യോഗ്യരായ പട്ടികവര്‍ഗ്ഗക്കാരുടെ അഭാവത്തില്‍ പട്ടികജാതി /മറ്റു വിഭാഗക്കാരേ പരിഗണിക്കും.  ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മെയ് 26ന് അഭിമുഖത്തിന് എത്തണം. കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് രാവിലെ 10നും ലൈബ്രേറിയന്‍ തസ്തിയകയിലേക്ക് 11നും ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം. ഫോണ്‍: 04936-284818

 

date