Post Category
പ്രവേശനോത്സവം
ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് ഹൈസ്കൂളിൽ 2026- 27 അധ്യയന വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു . അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാർഥികളെ മധുരം നൽകി സ്വീകരിച്ചു.
ആലപ്പുഴ നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എ എം നൗഫൽ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എം സാലിം അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എസ് ഫൈസൽ, സ്കൂൾ പ്രിൻസിപ്പൽ സിനി വിഷ്ണു, ഹെഡ്മിസ്ട്രസ് ജാൻസി ബിയാട്രിസ് ,അധ്യാപകരായ ഗീതകുമാരി, എച്ച് ഹസീന , പിടിഎ വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ, പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്റ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ സ്കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്തമാക്കിയ മുഹമ്മദ് മിർസാന്‍ ഉപഹാരം സമർപ്പിച്ചു.
date
- Log in to post comments