Skip to main content

പ്രവേശനോത്സവം

ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് ഹൈസ്കൂളിൽ 2026- 27 അധ്യയന വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു . അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാർഥികളെ  മധുരം നൽകി സ്വീകരിച്ചു. 

ആലപ്പുഴ നഗരസഭ  ആരോഗ്യ സ്ഥിരം സമിതി  ചെയർമാൻ  എ എം നൗഫൽ ഉദ്ഘാടനം നിർവഹിച്ചു.   പിടിഎ പ്രസിഡന്റ്‌  എം സാലിം അധ്യക്ഷത വഹിച്ചു.   നഗരസഭ  സ്ഥിരംസമിതി  അധ്യക്ഷൻ   എസ് ഫൈസൽ, സ്കൂൾ പ്രിൻസിപ്പൽ  സിനി വിഷ്ണു,   ഹെഡ്‌മിസ്ട്രസ്  ജാൻസി ബിയാട്രിസ് ,അധ്യാപകരായ ഗീതകുമാരി, എച്ച്  ഹസീന ,  പിടിഎ വൈസ് പ്രസിഡന്റ്‌  കുഞ്ഞുമോൻ, പൂർവ്വ വിദ്യാർഥി  സംഘടന പ്രസിഡന്റ്‌ ബഷീർ തുടങ്ങിയവർ സംസാരിച്ചു. 

ചടങ്ങിൽ സ്കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്തമാക്കിയ മുഹമ്മദ്‌ മിർസാന് ഉപഹാരം സമർപ്പിച്ചു.

date