Post Category
*ഓറഞ്ച് ബുക്ക് അച്ചടിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു*
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്ക്, ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം ഹാന്റ് ബുക്ക് എന്നീ പുസ്തകങ്ങള്‍ പ്രിന്റ് ചെയ്യുന്നതിന് പരിചയ സമ്പന്നരായ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രിന്റിങ്, ബൈന്റിങ്, വിതരണം എന്നിവയാണ് പ്രവൃത്തിയില്‍ ഉള്‍പ്പെടുന്നത്. ക്വട്ടേഷനുകള്‍ ജൂണ്‍ 10 വൈകുന്നേരം മൂന്നിന് മുമ്പ് ചെയര്‍പേഴ്‌സണ്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, സിവില്‍ സ്റ്റേഷന്‍, കല്‍പറ്റ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04936 204151
date
- Log in to post comments