Skip to main content
a

സെന്‍സസ്: വിദ്യാര്‍ഥികള്‍ക്ക് പ്രശ്നോത്തരി സംഘടിപ്പിച്ചു

ഭാരത് സെന്‍സസിന്റെ ഭാഗമായി തിരുവല്ല നഗരസഭാ പരിധിയിലെ ഹൈസ്‌കൂള്‍/ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രശ്നോത്തരി സംഘടിപ്പിച്ചു. നഗരസഭ കൗണ്‍സില്‍ ഹാളില്‍ ഡെപ്യൂട്ടി സെക്രട്ടറി എസ് മുജീബ് എസ് ഉദ്ഘാടനം ചെയ്തു. ബാലികാമഠം എച്ച്എസ്എസിലെ എ ലക്ഷ്മിപ്രിയ ഒന്നാം സ്ഥാനവും ദേവസ്വം ബോര്‍ഡ് എച്ച്എസ്എസിലെ ഹിമ അനു അഭിലാഷ് രണ്ടാംസ്ഥാനവും നേടി. നഗരസഭ ചെയര്‍പേഴ്സണ്‍ എസ് ലേഖ സമ്മാനം വിതരണം ചെയ്തു. സെന്‍സസ് ജില്ലാതല ക്യൂആര്‍ടി ടീമിലെ ബെന്‍സി സ്‌കറിയ നേതൃത്വം നല്‍കി.
പന്തളം നഗരസഭയുടെ നേത്യത്വത്തില്‍ പന്തളം എന്‍ എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യര്‍ഥികള്‍ക്ക് സെന്‍സസ് ക്ലാസും പ്രശ്നോത്തരിയും സംഘടിപ്പിച്ചു. പന്തളം നഗരസഭ സെക്രട്ടറിയും സെന്‍സസ് ചാര്‍ജ് ഓഫീസറുമായ ഇ ബി അനിത അധ്യക്ഷയായി. സെന്‍സസ് ജില്ലാതല ക്യൂആര്‍ടി ടീമിലെ ബെന്‍സി എബ്രഹാം, ഫീല്‍ഡ് ട്രെയിനര്‍ ഹരിഹരന്‍. ആര്‍ പിള്ള എന്നിവര്‍ ക്ലാസിന് നേത്യത്വം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍  ടി എസ് ജയറാണി പങ്കെടുത്തു.

ചിത്രം:

തിരുവല്ല നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന സെന്‍സസ് പ്രശ്നോത്തരി

 

date