Skip to main content

വെറ്ററിനറി സര്‍ജന്‍ താല്‍ക്കാലിക നിയമനം

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൃഗസംരക്ഷണവകുപ്പ് കോന്നി ബ്ലോക്കില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേയ്ക്ക് വെറ്ററിനറി സര്‍ജന്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത - ബി വി എസ് സി ആന്റ് എ എച്ച്, കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 24 രാവിലെ 11 ന് ജില്ല വെറ്ററിനറി കോംപ്ലക്‌സിലുള്ള മൃഗസംരക്ഷണ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2322762.

 

date