Skip to main content

ജില്ലാതല അറിയിപ്പുകൾ

 

 പ്രമേഹ പാദരോഗ നിർണ്ണയക്യാമ്പും പോഡോ സ്കാൻ ക്യാമ്പും 

അഗദതന്ത്ര വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ ആയുർവ്വേദ ആശുപത്രിയിൽ  ജൂൺ 24 ന് പ്രമേഹപാദരോഗ (ന്യൂറോപതി) നിർണ്ണയ ക്യാമ്പും, 25​ ന് പോഡോ സ്കാനിങ്ങ് ക്യാമ്പും നടത്തുന്നു. ​രാവിലെ ഒമ്പത് മുതൽ ​ഒ​രു മണി വരെയാണ് സമയം. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് സേവനം ലഭ്യമാകുക.​ ഫോൺ: 0497 2706666, 9446091066.

കമ്മ്യൂണിറ്റി കൗൺസിലർ നിയമനം 

കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ കുറ്റ്യാട്ടൂർ, ഇരിക്കൂർ, കണിച്ചാർ, കേളകം, കൂ​ത്തുപറമ്പ് നഗരസഭ, ചൊക്ലി, തൃപ്പങ്ങോട്ടൂർ, തില്ലങ്കേരി, മാങ്ങാട്ടിടം, ആറളം സബ് സെന്റർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജെൻഡർ റിസോഴ്സ് സെൻ്ററുകളിൽ ഒഴിവുള്ള കമ്മ്യൂണിറ്റി കൗൺസിലർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണി​ച്ചു. സോഷ്യൽ വർക്ക്, സൈക്കോളജി, ജൻഡർ സ്റ്റഡിസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദ/ ബിരുദാനന്തരമുള്ള വനിതകൾ സ്വയം തയ്യാറാക്കിയ അപേക്ഷയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ കോപ്പിയും ​ജുലൈ​ ആ​റിന് വൈകുന്നേരം ​അ​ഞ്ചു മണിക്ക് മുൻപായി ജില്ലാമിഷൻ ഓഫീസിൽ എത്തിക്കണം. മുകളിൽ പറഞ്ഞിരിക്കുന്ന സി ഡി എസ്സ് പരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. 

വിലാസം: ജില്ലാമിഷൻ കോർഡിനേറ്റർ, മൂന്നാം നില, ബി എസ് എൻ എൽ ഭവൻ, സൗത്ത് ബസാർ, കണ്ണൂർ 670002. ​ഫോൺ: 0497 2702080.

താലൂക്ക് വികസന സമിതി യോഗം 

​കണ്ണൂർ താലൂക്ക് വികസന സമിതി ജൂലായ് മാസത്തെ യോഗം ജുലൈ നാലിന് രാവിലെ 11 മണിക്ക് കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ.

അപേക്ഷ ക്ഷണി​ച്ചു 

​കണ്ണൂർ ഗവ. ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെൻ്റ് വിത്ത് സപ്ലൈ ചെയിൻ അൻ്റ് ലോജിസ്റ്റിക്സ്, ഡിപ്ലോമ ഇൻ ഓയിൽ ഓൻ്റ് ഗ്യാസ്, ഡിജിറ്റൽ മാർക്കറ്റിംങ് വിത്ത് എഐ കോഴ്‌സിലേക്ക്
​അപേക്ഷ ക്ഷണി​ച്ചു.​ ​ഫോൺ: 8301098705.

എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ് 

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ​ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ​ആഭിമുഖ്യത്തിൽ ​മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ്​ ​ എക്സ്ചേഞ്ചിൽ വെച്ച് ​ജൂൺ 27 ന് രാവിലെ ​പ​ത്ത് മുതൽ ​ഒ​രു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകൾ ലഭിക്കുന്നതിനായി വൺ ​ടൈം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.​ രജിസ്ട്രേഷൻ ഫീസ് 300 രൂപ​. ഫോൺ: 0497-2707610, 6282942066.

​ ഹിയറിങ്ങ് മാറ്റി 

​ജൂൺ 24 ന് ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) ലാന്റ് ട്രെെബ്യൂണല്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ ഹീയറിങ്ങിന്​ വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ ‍ജൂൺ 2​9 ലേ​ക്ക് മാറ്റി.

 തൊഴിലധിഷ്ഠിത കോഴ്സുകൾ 

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഹോസ്പിറ്റൽ & സപ്ലൈ ചെയിൻ അഡ്മിനിസ്ട്രേഷൻ, മോണ്ടിസ്സോറി & പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. ഒന്നര വർഷം ദൈർഘ്യമുള്ള കോഴ്സുകളിലേക്ക് എസ്എസ്എൽസി / പ്ലസ്/ ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കോഴ്സു‌കൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കും. ഫോൺ: 7994449314

 അധ്യാപക ഒഴിവ് 

കണ്ണൂർ ഗവ. വനിത ടി.ടി.ഐയിൽ എച്ച്.എസ്‌.ടി മലയാളം താൽകാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 26 ന് രാവിലെ 11 മണിക്ക് ടിടിഐയിൽ നടക്കും. ഫോൺ: 0497 2705089.

date