ജില്ലാതല അറിയിപ്പുകൾ
പ്രമേഹ പാദരോഗ നിർണ്ണയക്യാമ്പും പോഡോ സ്കാൻ ക്യാമ്പും
അഗദതന്ത്ര വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ ആയുർവ്വേദ ആശുപത്രിയിൽ ജൂൺ 24 ന് പ്രമേഹപാദരോഗ (ന്യൂറോപതി) നിർണ്ണയ ക്യാമ്പും, 25 ന് പോഡോ സ്കാനിങ്ങ് ക്യാമ്പും നടത്തുന്നു. രാവിലെ ഒമ്പത് മുതൽ ഒരു മണി വരെയാണ് സമയം. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് സേവനം ലഭ്യമാകുക. ഫോൺ: 0497 2706666, 9446091066.
കമ്മ്യൂണിറ്റി കൗൺസിലർ നിയമനം
കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ കുറ്റ്യാട്ടൂർ, ഇരിക്കൂർ, കണിച്ചാർ, കേളകം, കൂത്തുപറമ്പ് നഗരസഭ, ചൊക്ലി, തൃപ്പങ്ങോട്ടൂർ, തില്ലങ്കേരി, മാങ്ങാട്ടിടം, ആറളം സബ് സെന്റർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജെൻഡർ റിസോഴ്സ് സെൻ്ററുകളിൽ ഒഴിവുള്ള കമ്മ്യൂണിറ്റി കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്ക്, സൈക്കോളജി, ജൻഡർ സ്റ്റഡിസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദ/ ബിരുദാനന്തരമുള്ള വനിതകൾ സ്വയം തയ്യാറാക്കിയ അപേക്ഷയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ കോപ്പിയും ജുലൈ ആറിന് വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി ജില്ലാമിഷൻ ഓഫീസിൽ എത്തിക്കണം. മുകളിൽ പറഞ്ഞിരിക്കുന്ന സി ഡി എസ്സ് പരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്.
വിലാസം: ജില്ലാമിഷൻ കോർഡിനേറ്റർ, മൂന്നാം നില, ബി എസ് എൻ എൽ ഭവൻ, സൗത്ത് ബസാർ, കണ്ണൂർ 670002. ഫോൺ: 0497 2702080.
താലൂക്ക് വികസന സമിതി യോഗം
കണ്ണൂർ താലൂക്ക് വികസന സമിതി ജൂലായ് മാസത്തെ യോഗം ജുലൈ നാലിന് രാവിലെ 11 മണിക്ക് കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ. ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെൻ്റ് വിത്ത് സപ്ലൈ ചെയിൻ അൻ്റ് ലോജിസ്റ്റിക്സ്, ഡിപ്ലോമ ഇൻ ഓയിൽ ഓൻ്റ് ഗ്യാസ്, ഡിജിറ്റൽ മാർക്കറ്റിംങ് വിത്ത് എഐ കോഴ്സിലേക്ക്
അപേക്ഷ ക്ഷണിച്ചു. ഫോൺ: 8301098705.
എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച് ജൂൺ 27 ന് രാവിലെ പത്ത് മുതൽ ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകൾ ലഭിക്കുന്നതിനായി വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ ഫീസ് 300 രൂപ. ഫോൺ: 0497-2707610, 6282942066.
ഹിയറിങ്ങ് മാറ്റി
ജൂൺ 24 ന് ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്) ലാന്റ് ട്രെെബ്യൂണല്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ ഹീയറിങ്ങിന് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ ജൂൺ 29 ലേക്ക് മാറ്റി.
തൊഴിലധിഷ്ഠിത കോഴ്സുകൾ
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഹോസ്പിറ്റൽ & സപ്ലൈ ചെയിൻ അഡ്മിനിസ്ട്രേഷൻ, മോണ്ടിസ്സോറി & പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. ഒന്നര വർഷം ദൈർഘ്യമുള്ള കോഴ്സുകളിലേക്ക് എസ്എസ്എൽസി / പ്ലസ്/ ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കും. ഫോൺ: 7994449314
അധ്യാപക ഒഴിവ്
കണ്ണൂർ ഗവ. വനിത ടി.ടി.ഐയിൽ എച്ച്.എസ്.ടി മലയാളം താൽകാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 26 ന് രാവിലെ 11 മണിക്ക് ടിടിഐയിൽ നടക്കും. ഫോൺ: 0497 2705089.
- Log in to post comments