Skip to main content
a

പത്തനംതിട്ട മാസ്റ്റര്‍ പ്ലാന്‍: കലക്ടറേറ്റ് കാമ്പസ് പുന:സംഘടന പ്രോജക്ട് സമര്‍പ്പിച്ചു

പത്തനംതിട്ട മാസ്റ്റര്‍ പ്ലാനിലെ കലക്ടറേറ് കാമ്പസ് സമഗ്ര പുനഃസംഘടന പ്രോജക്ട് നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ ജില്ല വികസന സമിതിക്കു സമര്‍പ്പിച്ചു. വാടക കെട്ടിടത്തിലുള്ള ഓഫീസുകള്‍ സര്‍ക്കാര്‍  ഓഫീസ് കോപ്ലക്സിലേക്ക്  സംയോജിപ്പിക്കുന്നതിനുള്ള പ്രൊപ്പോസലുകളാണ് ജില്ല വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ക്ക് സമര്‍പ്പിച്ചത്. നിലവിലെ സിവില്‍ സ്റ്റേഷന്റെ പോരായ്മ പരിഗണിച്ചു പാര്‍ക്കിംഗ് ഉള്‍പ്പെടെ പരിഹാരം കണ്ടെത്തുന്ന പദ്ധതിയാണിത്. പ്ലോട്ടിന്റെ  നിലവിലെ സ്ഥിതി, വിഷന്‍, പദ്ധതി സങ്കല്‍പം എന്നിവ പ്രൊപ്പോസലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഘട്ടംഘട്ടമായാണ്  പ്രോജക്ട് നടപ്പാക്കുന്നത്.
കെ യു ജനീഷ് കുമാര്‍ എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, പത്തനംതിട്ട നഗരസഭ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സജിനി മോഹന്‍, അന്‍സാര്‍ മുഹമ്മദ്, ശോഭ കെ മാത്യു, എ. സുരേഷ് കുമാര്‍, മുനിസിപ്പല്‍ സെക്രട്ടറി സിനി എന്നിവര്‍ പങ്കെടുത്തു. ജില്ല ടൗണ്‍ പ്ലാനര്‍ ജി അരുണ്‍, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ നിമ്മി കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പദ്ധതി തയ്യാറാക്കിയത്.

ചിത്രം: 

കലക്ടറേറ് കാമ്പസ് സമഗ്ര പുനഃസംഘടന പ്രോജക്ട് ജില്ല വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ എ നിസാമുദ്ദീന് പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ കൈമാറുന്നു

 

date