Skip to main content

*കുടുംബശ്രീ ഓണക്കനി നിറപ്പൊലിമ സംഘാടക സമിതി യോഗം ചേർന്നു*

കുടുംബശ്രീ ഓണക്കനി, നിറപ്പൊലിമ പൂകൃഷി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജൂലൈ 12ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം നിർവഹിക്കും. ഓണ വിപണി ലക്ഷ്യമിട്ടുകൊണ്ട് കീടനാശിനി തളിക്കാതെ പൂക്കൾ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിറപ്പൊലിമ പൂകൃഷി ആരംഭിക്കുന്നത്. ഓണക്കാലത്ത് വിഷരഹിതമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും ലഭ്യമാക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച തീവ്ര കാർഷിക പദ്ധതിയാണ് ഓണക്കനി. പരിപാടിയുടെ ഭാഗമായി വൈത്തിരി ഗ്രാമപഞ്ചായത്ത് സിഡിഎസ് ഹാളിൽ സംഘാടകസമിതി യോഗം ചേർന്നു.  വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വത്സല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജി കുന്നത്ത് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റൻ്റ് കോ ഓർഡിനേറ്റർ കെ. എം.സെലീന പദ്ധതി വിശദീകരിച്ചു. വാർഡ് അംഗങ്ങൾ, സിഡിഎസ് ചെയർപേഴ്സൺ ഉഷ ജ്യോതിദാസ്, വൈസ് ചെയർപേഴ്സൺ ഷാജിമോൾ  തുടങ്ങിയവർ പങ്കെടുത്തു.

date