Skip to main content
a

വിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസം ആര്‍ജിക്കാം: ദീനാമ്മ റോയി

ആത്മവിശ്വാസം നേടുന്നതിനൊപ്പം കാലഘട്ടത്തിന് അനുസരിച്ച് മുന്നേറാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. ജോലിക്ക് വേണ്ടി മാത്രമാകരുത് പഠനം. ഏത് പ്രായത്തിലുള്ളവര്‍ക്കും പഠിക്കാനുള്ള സാഹചര്യം നിലവിലുണ്ട്. തുടര്‍ച്ചയായ പഠനത്തിലൂടെ വ്യത്യസ്തങ്ങളായ അറിവ് സ്വന്തമാക്കാന്‍ ഓരോരുത്തരും ശ്രമിക്കണം. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയും ജില്ല സാക്ഷരത മിഷനും സംഘടിപ്പിച്ച വൈജ്ഞാനിക സാഹിത്യ സാംസ്‌കാരിക സെമിനാര്‍ ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡന്റ്.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. വി പി ജഗതി രാജ് അധ്യക്ഷനായി. ജില്ല പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജി ശ്രീനാദേവി കുഞ്ഞമ്മ, ജില്ല പഞ്ചായത്തംഗം ബിജു ടി ജോര്‍ജ്, സാക്ഷരത മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ ടോജോ ജേക്കബ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ആര്‍ സിംല, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ജില്ലയിലെ പഠന കേന്ദ്രങ്ങളായ ആറന്മുള കോളജ് ഓഫ് എഞ്ചിനീയറിംഗിലെ ജിഷ ബാലകൃഷ്ണന്‍, അടൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലെ ഷീബ എന്‍ ജോസ്, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍മാരായ കെ ആര്‍ അമൃത, ഡോ. ജെ ശ്രീജ, പി പി ഗ്രീഷ്മ, സുബി പ്രിയ ലക്ഷ്മി, വി കെ ശ്രീരേഖ എന്നിവര്‍ പങ്കെടുത്തു.

ചിത്രം: 

വൈജ്ഞാനിക-സാഹിത്യ സാംസ്‌കാരിക സെമിനാര്‍ ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യുന്നു
 

date