Skip to main content

വൈപ്പിൻ എം.എൽ.എ ആസ്തി വികസന ഫണ്ട്: പദ്ധതികളുടെ പുരോഗതി വിലയിരുത്തി യോഗം

 

വൈപ്പിൻ നിയോജക മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടിൽ (2017-18 മുതൽ 2025-26 വരെ) ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ടോണി ചമ്മിണി എം.എൽ.എയുടെ 
അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. 

​മൂന്ന് തവണ ടെൻഡർ ചെയ്തിട്ടും പ്രവൃത്തി ആരംഭിക്കാത്ത പദ്ധതികളുടെ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിക്കണം. പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ഇനി മുതൽ രണ്ട് മാസത്തിലൊരിക്കൽ അവലോകന യോഗം ചേരും. പഞ്ചായത്ത് പ്രസിഡന്റുമാരുമായും ജനപ്രതിനിധികളുമായും പ്രത്യേക കൂടിക്കാഴ്ച നടത്താനും  യോഗത്തിൽ തീരുമാനമായി.

​ടെൻഡർ എടുക്കാൻ കരാറുകാർ മുന്നോട്ടുവരാത്ത സ്കൂൾ വികസന പദ്ധതികൾ, നിശ്ചിത തുകയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് പാരൻസ് ടീച്ചേഴ്സ് അസോസിയേഷനുകളെ ഏൽപ്പിച്ച് നടത്താൻ അനുവദിക്കുന്ന തരത്തിൽ നിലവിലെ നിയമങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് എം.എൽ.എ അറിയിച്ചു.

​സിവിൽ സ്റ്റേഷനിലെ എ.ഡി.എം ചേംബറിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

date