വൈപ്പിൻ എം.എൽ.എ ആസ്തി വികസന ഫണ്ട്: പദ്ധതികളുടെ പുരോഗതി വിലയിരുത്തി യോഗം
വൈപ്പിൻ നിയോജക മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടിൽ (2017-18 മുതൽ 2025-26 വരെ) ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ടോണി ചമ്മിണി എം.എൽ.എയുടെ
അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.
മൂന്ന് തവണ ടെൻഡർ ചെയ്തിട്ടും പ്രവൃത്തി ആരംഭിക്കാത്ത പദ്ധതികളുടെ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിക്കണം. പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ഇനി മുതൽ രണ്ട് മാസത്തിലൊരിക്കൽ അവലോകന യോഗം ചേരും. പഞ്ചായത്ത് പ്രസിഡന്റുമാരുമായും ജനപ്രതിനിധികളുമായും പ്രത്യേക കൂടിക്കാഴ്ച നടത്താനും യോഗത്തിൽ തീരുമാനമായി.
ടെൻഡർ എടുക്കാൻ കരാറുകാർ മുന്നോട്ടുവരാത്ത സ്കൂൾ വികസന പദ്ധതികൾ, നിശ്ചിത തുകയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് പാരൻസ് ടീച്ചേഴ്സ് അസോസിയേഷനുകളെ ഏൽപ്പിച്ച് നടത്താൻ അനുവദിക്കുന്ന തരത്തിൽ നിലവിലെ നിയമങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് എം.എൽ.എ അറിയിച്ചു.
സിവിൽ സ്റ്റേഷനിലെ എ.ഡി.എം ചേംബറിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
- Log in to post comments