Skip to main content
അന്താരാഷ്ട്രാ കാപ്പി ദിനാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടിയിൽ സംഘടിപ്പിച്ച സെമിനാർ ഉഷ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

*വയനാടന്‍ കാപ്പി ആഗോള ബ്രാന്‍ഡാക്കി ഉയര്‍ത്തണം: എം.എല്‍.എ ഉഷ വിജയന്‍*

 

വയനാടന്‍ കാപ്പി സംസ്‌കരണം, പാക്കേജിങ്, ബ്രാന്‍ഡിങ് എന്നിവയിലൂടെ ആഗോള വിപണിയിലെ മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റണമെന്ന് എം.എല്‍.എ ഉഷ വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിന്റെ ഭാഗമായി കോഫീ ബോര്‍ഡ്, കേര പദ്ധതി, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍, സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍, കേരള എഫ്.പി.ഒ-എഫ്.പി.സി. കണ്‍സോര്‍ഷ്യം എന്നിവയുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. കാപ്പിയുടെ കയറ്റുമതി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ജില്ലയിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍  കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. മാനന്തവാടി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍  കോഫി ബോര്‍ഡ് കേരളം-തമിഴ്‌നാട് ജോയിന്റ് ഡയറക്ടര്‍ ഡോ. എം. കറുത്തമണി അധ്യക്ഷത വഹിച്ചു. കോഫി ബോര്‍ഡ് അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ.വി.പ്രശാന്ത്, എക്സ്റ്റന്‍ഷന്‍ ഇന്‍സ്പെക്ടര്‍ ടി.വി.എസ്. ജെയിന്‍, കേര പ്രൊജക്ട് കോ-ഓപറേറ്റീവ് ഇന്‍സ്പെക്ടര്‍ പി.പി.ഗംഗാധരന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

കേര പ്രൊജക്ട് സംസ്ഥാന പ്ലാന്റേഷന്‍ സ്‌പെഷ്യലിസറ്റ്  ആര്‍.എസ്.അഞ്ജിത്ത്, മുന്‍ കോഫി ബോര്‍ഡ് അംഗം കെ.കെ. മനോജ് കുമാര്‍, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വിനോദ് കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എ ജിഷ, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അലി ബ്രാന്‍, മാനന്തവാടി താലൂക്ക് ബയോ ഡൈവേഴ്‌സിറ്റി ചെയര്‍മാന്‍ ടി.സി ജോസഫ്,  കോഫി ബോര്‍ഡ് മാനന്തവാടി സീനിയര്‍ ലൈസണ്‍ ഓഫീസര്‍ ഇന്ദ്ര, കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എന്‍.സി.മധു ബൊപ്പയ്യ, കേരള കോഫി ലിമിറ്റഡ് കണ്‍സള്‍ട്ടന്റ് ധര്‍മ്മരാജ് നരേന്ദ്രനാഥ്, പെര്‍ഫെറ്റോ നാച്ചുറല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് മറ്റമന, കേരള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനീസ് കണ്‍സോര്‍ഷ്യം പ്രസിഡന്റ് സാബു പാലാട്ടില്‍, കോഫീ ബോര്‍ഡ് കേരള ഡെപ്യൂട്ടി ഡയറക്ടര്‍ ബസവരാജ് എം. ചുളകി തുടങ്ങിയവര്‍ സംസാരിച്ചു.

 

date