Post Category
*വര്‍ഷങ്ങളായിട്ടുള്ള കാത്തിരിപ്പാണ്; നിറപുഞ്ചിരിയോടെ നന്ദി അറിയിച്ച് കിടങ്ങില്‍ ഉന്നതിക്കാര്‍ *
സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ കിടങ്ങില്‍ ഉന്നതിയിലെ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശം ലഭിച്ചു. ഉന്നതിയിലെ നാല് പട്ടികവഗ്ഗ കുടുംബങ്ങള്‍ക്കാണ് പത്ത് സെന്റ് വസ്തുവിന് ജില്ലാതല പട്ടയ മേളയിലൂടെ പട്ടയം ലഭിച്ചത്. ദീര്‍ഘ നാളത്തെ കാത്തിരിപ്പ് സഫലമായതിന്റെ സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത്. രേഖ ലഭിച്ചത് മക്കള്‍ക്ക് വലിയ ഉപകാരമാകുമെന്ന് 70 വയസ്സുകാരി മാധവി പറഞ്ഞു. സ്വന്തമായി ഒരു തുണ്ട് ഭൂമിയെന്ന ഏറെ നാളത്തെ സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്ന് വസന്തയും പുഷ്പ്പയും പത്മജയും പറഞ്ഞു. പട്ടയം ലഭിക്കുന്നതിനുള്ള സാങ്കേതിക തടസ്സം നീക്കി രേഖ കൈയ്യില്‍ കിട്ടിയപ്പോള്‍ വലിയ സമാധാനമാണെന്നും ഉന്നതിക്കാര്‍ പറഞ്ഞു.
date
- Log in to post comments