Skip to main content
തിരുവല്ല മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി വര്‍ഗീസ് മാമന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് പമ്പ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തുന്നു.

തിരുവല്ല മണ്ഡലത്തിലെ പ്രവൃത്തികളുടെ അവലോകനം നടത്തി

തിരുവല്ല മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി വര്‍ഗീസ് മാമന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് പമ്പ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട്, കിഫ്ബി ഫണ്ട് എന്നിവ ഉപയോഗിച്ച് 2017-18 മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെയുള്ള പദ്ധതികളുടെ അവലോകനമാണ് നടത്തിയത്. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് എംഎല്‍എ പറഞ്ഞു. നദികളുടെയും തോടുകളുടെയും പുനരുദ്ധാരണം, ഓട നിര്‍മ്മാണം തുടങ്ങി ഇറിഗേഷന്‍ വകുപ്പിന്റെ പ്രവൃത്തികള്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശിച്ചു.ദീര്‍ഘനാളായി പൂര്‍ത്തിയാകാത്ത  പ്രവൃത്തികളില്‍ അടുത്ത യോഗത്തിന് മുന്‍പ് കൃത്യമായ പുരോഗതി ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ എ നിസാമുദ്ദീന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ പ്രവൃത്തികളുടെ പുരോഗതി എഡിസി പോര്‍ട്ടലില്‍ കൃത്യമായി ചേര്‍ക്കണമെന്നും കലക്ടര്‍ പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date