Post Category
*സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം*
സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അഡ്വെഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റിയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'അഡ്വെഞ്ചര്‍ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് വിജയിച്ച, 2026 ഒക്ടോബര്‍ ഒന്നിന് 18 വയസ് പൂര്‍ത്തിയായ, 45 വയസ് അധികരിക്കാത്ത ശാരീരിക ക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 17 ന് ആരംഭിക്കുന്ന ബാച്ചില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ നവംബര്‍ 13 നകം ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്, റസിഡന്‍സി, തൈക്കാട്, തിരുവനന്തപുരം - 695014 വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് kittstraining@gmail.com ലും 8129816664 നമ്പറിലും ബന്ധപ്പെടാം.
date
- Log in to post comments