Skip to main content

*അപേക്ഷ ക്ഷണിച്ചു*

ജില്ലാ സൈനിക ക്ഷേമ വകുപ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് പുനരധിവാസ പദ്ധതി പ്രകാരം വിന്യസിക്കുന്നതിന് കെക്‌സ്‌കോണില്‍ രജിസ്റ്റര്‍ ചെയ്ത വിമുക്തഭടന്മാര്‍, ആശ്രിതരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.  സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി ഗാര്‍ഡ്, മറ്റ് അനുബന്ധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് അപേക്ഷിക്കേണ്ടത്.  അപേക്ഷകള്‍ ഡിസംബര്‍ 10 ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി നല്‍കണം. കെക്‌സ്‌കോണ്‍ മുഖേന വിന്യസിക്കപ്പെട്ടിട്ടുള്ളവര്‍, അവരുടേതല്ലാത്ത കാരണങ്ങളാല്‍ വിന്യാസത്തില്‍ നിന്നും പിരിയേണ്ടിവന്ന വിമുക്തഭടന്മാര്‍, ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ www.kexcon.in ല്‍ ഓണ്‍ലൈനായി നല്‍കണം. ഫോണ്‍- 04936202668.

date