*ബാങ്കേഴ്സ് മീറ്റ്17 ന് *
മാനന്തവാടി താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 17 ന് രാവിലെ 10 ന് ഹോട്ടല്‍ ബ്രഹ്മഗിരിയില്‍ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സാമ്പത്തിക വളര്‍ച്ച, വായ്പാ ലഭ്യത വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന റാംപ്പദ്ധതിയുടെ ഭാഗമായാണ് ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നത്. ബാങ്കിങ് മേഖലയില്‍ എം.എസ്.എം.ഇ സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക, വായ്പാ ലഭ്യത ഉറപ്പാക്കുക, സംരംഭങ്ങളുടെ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. വിവിധ ബാങ്ക് പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സംരംഭകര്‍ക്ക് ബാങ്കുകളുമായി നേരിട്ട് സംവദിക്കാനും വായ്പാ അപേക്ഷകള്‍ സമര്‍പ്പിക്കാനും അവസരമുണ്ടാകും. ഉദ്യം രജിസ്ട്രേഷനുള്ള സംരംഭകര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാം. ഫോണ്‍: 9447340506, 7558827021.
- Log in to post comments