Skip to main content
പി എം എ വൈ ഭവന ഗുണഭോക്‌തൃ സംഗമം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

*ഗുണഭോക്തൃ സംഗമം നടത്തി*

 

പനമരം ബ്ലോക്ക് പഞ്ചായത്തിലെ പി.എം.എ.വൈ ഭവന പദ്ധതി ഗുണഭോക്തൃ സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ഭവന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് 1600 വീടുകള്‍ അനുവദിക്കാനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 600 വീടുകള്‍ക്ക് കരാര്‍ നല്‍കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശേഷിക്കുന്ന ഗുണഭോക്താക്കളുടെ കരാര്‍ നടപടികള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കും. അഞ്ച് പഞ്ചായത്തുകളില്‍ നിന്നായി 500-ലധികം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് റഷീന സുബൈര്‍ അധ്യക്ഷയായ പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷരായ വര്‍ഗീസ് മുരിയങ്കാവില്‍, സന്ധ്യ ലിഷു, സി.എച്ച് ഫസല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വത്സല ടീച്ചര്‍, മേഴ്‌സി സാബു, റുക്കിയ സലാം, അതുല്‍ തോമസ്, ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

date