Post Category
ലോക പ്രമേഹ ദിനാചരണം 2026: സൗജന്യ പ്രമേഹ പരിശോധനാ ക്യാമ്പും യോഗ പരിശീലനവും
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14ന് അയിരൂര്‍ പഞ്ചായത്ത് ഹാളില്‍ സൗജന്യ പ്രമേഹ പരിശോധനാ ക്യാമ്പും യോഗ പരിശീലനവും സംഘടിപ്പിക്കും. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെ നടക്കുന്ന ക്യാമ്പില്‍ രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ സൗജന്യമായി പരിശോധിക്കാം. എച്ച്.ബി.എ.1.സി പരിശോധന കുറഞ്ഞ നിരക്കിലും ലഭിക്കും. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായകമായ യോഗ പരിശീലനവും യോഗ ഡെമോണ്‍സ്ട്രേറ്ററുടെ നേതൃത്വത്തില്‍ സൗജന്യമായി നല്‍കും. ഫോണ്‍: 0473 5231900.
date
- Log in to post comments