Skip to main content

വിവരാവകാശ നിയമം അറിയാന്‍ അവസരം; സെമിനാര്‍ ഇന്ന് (27ന്)

വിവരാവകാശ നിയമത്തെക്കുറിച്ച് കൂടുതല്‍ അറിയാനും നിയമത്തിന്റെ പ്രായോഗിക വശങ്ങള്‍ മനസ്സിലാക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരം. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആറന്മുള, റാന്നി, കോന്നി നിയോജക മണ്ഡലങ്ങളിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് (27) രാവിലെ 10ന് തിരുവല്ല മാര്‍ത്തോമ്മാ കോളജില്‍ നടക്കും.

വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ കൈകാര്യം ചെയ്യേണ്ട രീതി, നിയമത്തിലെ വ്യവസ്ഥകള്‍, ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് സെമിനാറിന്റെ ലക്ഷ്യം. നിയമവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉന്നയിക്കാനും വിദഗ്ധരുമായി സംവദിക്കാനും ജീവനക്കാര്‍ക്ക് അവസരമുണ്ടാകും.

മുഖ്യ വിവരാവകാശ കമ്മീഷണര്‍ വി. ഹരി നായര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി. കെ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കമ്മീഷണര്‍മാരായ ഡോ. ശ്രീകുമാര്‍ എം., ഡോ. സോണിച്ചന്‍ പി. ജോസഫ് എന്നിവര്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്ക് കമ്മീഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ. പ്രസാദ് മറുപടി നല്‍കും.

date