Skip to main content

വാര്‍ഷിക പരിശീലനം സംഘടിപ്പിച്ചു

സാമ്പത്തികസ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ 2026-27 വര്‍ഷത്തെ ഇ എ ആര്‍ എ എസ് സര്‍വേയുടെ വാര്‍ഷിക പരിശീലനം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഡാറ്റയുടെ കാലിക പ്രാധാന്യത്തെക്കുറിച്ചും വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഡാറ്റാ മറ്റു വകുപ്പുകള്‍ ഉപയോഗിക്കുമ്പോഴാണ് വിവരശേഖരണം സാര്‍ത്ഥകമാകുന്നതെന്നും ജില്ലാകളക്ടര്‍ പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടര്‍ വി എസ് പ്രീത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വകുപ്പ് ഡയറക്ടര്‍ കെ ഷൈലമ്മ മുഖ്യപ്രഭാഷണം നടത്തി. അഡീഷണല്‍ ജില്ലാ ഓഫീസര്‍ പി ജി വിനീത്കുമാര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ ജി അരുണ്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ റെജിമോള്‍ തോമസ്, എന്‍ എസ് ഓ സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ കെ പി ദിവ്യ, ജില്ലാ ഓഫീസര്‍  പി കെ ശോഭിത, അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ അജീഷ് ജോസഫ്, റിസര്‍ച്ച് ഓഫീസര്‍ ഷീനഗോപി തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വേയുടെ വിവിധ മേഖലകളെക്കുറിച്ച് ക്ലാസുകള്‍ നടന്നു.

date