Skip to main content
വഞ്ചിപ്പാട്ട്  മത്സരത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പടിഞ്ഞാറത്തറ ജിഎച്ച്എസ്എസ്

*വഞ്ചിപ്പാട്ടില്‍ സംസ്ഥാനതലത്തിലേക്ക് പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ്*

വഞ്ചിപ്പാട്ട് മത്സരത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി പടിഞ്ഞാറത്തറ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ചെന്താമര കണ്ണന്‍ എന്ന കുചേലവൃത്തം വഞ്ചിപ്പാട്ട് ആറന്മുള ശൈലിയിലാണ് സംഘം അവതരിപ്പിച്ചത്. എ. സന ഫാത്തിമ ലീഡ് പാടിയപ്പോള്‍ ഗൗരീ നന്ദന, ഗൗരി നന്ദ, ആതിര പ്രകാശ്, ശ്രയ വിജേഷ്, കെ.സി. ജിഷ്ണ, ആര്‍ദ്ര സനില്‍, കെ.എസ്. ഉത്തര, ഗ്ലോറിയ ഡേവിഡ്, ഗ്രേസ് മനോജ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. മൂന്നുമാസത്തെ പരിശീലനത്തിലൂടെയാണ് വിദ്യാര്‍ഥികള്‍ സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കാനുള്ള നേട്ടം കൈവരിച്ചത്. രണ്ടാം തവണയാണ് സ്‌കൂള്‍ വഞ്ചിപ്പാട്ടില്‍ സംസ്ഥാനതല  യോഗ്യത നേടുന്നത്. മലയാളം അധ്യാപിക ഷിജി ടീച്ചറുടെയും സംഗീത അധ്യാപിക നിഖില ടീച്ചറുടെയും നേതൃത്വത്തിലായിരുന്നു പരിശീലനം. അധ്യാപകരുടെ കൂട്ടായ പരിശ്രമവും വിദ്യാര്‍ഥികളുടെ കഠിനാധ്വാനമാണ്  നേട്ടത്തിന് പിന്നില്‍.

date